/indian-express-malayalam/media/media_files/uploads/2023/07/bjp.jpg)
മണിപ്പൂര്‍ കലാപം: പ്രതിപക്ഷ പ്രതിഷേധം, ഉന്നത നേതാക്കളെ പങ്കെടുപ്പിച്ച് ബിജെപി യോഗങ്ങള്‍| ഫൊട്ടോ; എഎന്‍ഐ
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സഭാനടപടികള്‍ തടസപ്പെട്ടു. ഈ സാഹചര്യത്തില്‍ മണിപ്പൂരിലെയും അല്ലാത്തതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങളില്‍ ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
പാര്‍ലമെന്റ് ഹൗസില്‍ ഭരണകക്ഷി നേതൃത്വം തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും തമ്മിലുള്ള കൂടിക്കാഴ്ചയും ഉള്‍പ്പെടുന്നു, പിന്നീട് നദ്ദ പാര്‍ലമെന്റ് ഹൗസിലെ മോദിയുടെ ഓഫീസിലേക്ക് പോയി, അവിടെ മൂന്ന് നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. പിന്നീട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പാര്‍ലമെന്റ് ഹൗസില്‍ ഷായുമായി കൂടിക്കാഴ്ച നടത്തി. യോഗങ്ങളുടെ പരമ്പര മണിപ്പൂരില്‍ ചില രാഷ്ട്രീയ നടപടികള്‍ക്ക് സാധ്യതയുണ്ടായേക്കാമെന്നാണ് സൂചന.
അതേസമയം കുക്കി സമുദായവുമായുള്ള നടക്കാനിരിക്കുന്ന യോഗത്തില്‍ ഫലം കാത്തിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. പ്രത്യേക ഭരണം ആവശ്യപ്പെടുന്ന കുക്കി വിഭാഗം തങ്ങളുടെ ആവശ്യം ശക്തമാക്കാന്‍ ഈ ആഴ്ച അവസാനം യോഗം ചേരുന്നുണ്ട്. 'പ്രത്യേക ഭരണം' എന്ന തങ്ങളുടെ ആവശ്യം ഇപ്പോള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം ഒരു പ്രത്യേക സംസ്ഥാനത്തിനുള്ള ആവശ്യമാണെന്ന് സംസ്ഥാനത്തെ സമുദായത്തിന്റെ പരമോന്നത ഗോത്രവിഭാഗമായ കുക്കി ഇന്‍പി മണിപ്പൂര്‍ പറഞ്ഞു.
കുക്കി ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന ആശങ്കകളോട് സര്‍ക്കാര്‍ അനുഭാവം പുലര്‍ത്തുന്നുണ്ടെങ്കിലും, പ്രത്യേകിച്ചും സമീപകാല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, ''ഭൂരിപക്ഷം വരുന്ന മെയ്ദി ഗ്രൂപ്പുകളെ ശത്രുതാക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ നടപടികളൊന്നും സ്വീകരിക്കാന്‍'' സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ്'' ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.