അഭിനന്ദൻ എന്ന വാക്കിന് ഇനി പുതിയ അർത്ഥം: നരേന്ദ്ര മോദി

പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ എന്നാൽ ഇനി ഈ വാക്കിന്​ പുതിയ അർഥം ഉണ്ടാവുമെന്ന് മോദി

lok sabha elections,ലോക്സഭാ തിരഞ്ഞെടുപ്പ്, lok sabha elections 2019,ലോക്സഭാ തിരഞ്ഞെടുപ്പ് 2019, tamil nadu farmers,തമിഴ്നാട് കർഷകർ, Tamil Nadu farmers leader, P Ayyakannu,പി അയ്യക്കണ്ണ്, tn farmers to contest from varanasi, കർഷകർ മോദിക്കെതിരെ,farmers to contest against pm modi,മോദി, farmers challenge pm modi, indian express

അഭിനന്ദൻ എന്ന വാക്കിന് ഇനി പുതിയ അർത്ഥമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ പിടിയിലായിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കുറിച്ച് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ എന്നാൽ ഇനി ഈ വാക്കിന്​ പുതിയ അർഥം ഉണ്ടാവുമെന്ന് മോദി വ്യക്തമാക്കി.

ഡൽഹിയിൽ നടക്കുന്ന കൺസ്ട്രക്ഷൻ ടെക്നോളജി സമ്മേളനത്തിലാണ് മോദിയുടെ പ്രതികരണം. “ലോകം മുഴുവൻ ഇന്ത്യയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് നോക്കുകയാണ്. നിഘണ്ടുവിലെ അർത്ഥം മാറ്റാൻ പോലും നമുക്ക് സാധിക്കും. അഭിനന്ദൻ എന്ന വാക്കിന്റെ അർത്ഥം പ്രശംസിക്കുക എന്നായിരുന്നു. എന്നാൽ ഇനി ആ വാക്കിന്റെ അർത്ഥം മാറും, ” മോദി പറഞ്ഞു.

ഇന്നലെയാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. തീരുമാനിച്ചതിലും നാല് മണിക്കൂർ വൈകിയാണ് അഭിനന്ദനെ പാക്കിസ്ഥാൻ കൈമാറിയത്. വെള്ളിയാഴ്ച രാത്രി 9.20നാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദനെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചത്. ‘എന്റെ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നായിരുന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.

ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകർന്ന് പാക് മേഖലയിൽ വീണത്. പാക് സ്വദേശികൾ അഭിനന്ദനെ പിടികൂടി സൈന്യത്തിന് കൈമാറുകയായിരുന്നു. ബുധനാഴ്ചയാണ് പാക്കിസ്ഥാൻ വ്യോമസേന വിമാനങ്ങൾ ജമ്മു കശ്മീരിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപത്തുളള ആളില്ലാ പ്രദേശങ്ങളിൽ പാക് വിമാനങ്ങൾ വ്യോമാക്രമണം നടത്തി. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി. ചൊവ്വാഴ്ച ബാലാകോട്ടിലെ ഭീകര ക്യാംപുകളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് ബദലായിട്ടായിരുന്നു പാക് ആക്രമണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Meaning of abhinandan will change now modi on iaf wing commander

Next Story
മസൂദ് അസറിന്റെ വൃക്കകള്‍ തകരാറില്‍; ഡയാലിസിസ് ചികിത്സയിലെന്ന് പാക്കിസ്ഥാന്‍masood azhar, masood azhar pulwama, pulwama terror attack, pulwama attack azhar, jem masood azhar, jem azhar listing, global terrorist masood azhar, mea, mea india
The moderation of comments is automated and not cleared manually by malayalam.indianexpress.com