Russia-Ukraine Crisis: ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നീക്കം സജീവമാക്കി. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനു സഹായിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സംഘങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയയ്ക്കും.
ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളുമായുള്ള യുക്രൈന്റെ കരാതിര്‍ത്തികളിലേക്കാണ് സംഘങ്ങളെ അയച്ചത്. സംഘങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
ഹംഗറി: സംഘം യുക്രൈനിലെ സകര്‍പാട്ടിയ ഒബ്ലാസ്റ്റിലെ ഉസ്‌ഹോറോഡിന് എതിര്‍വശത്തുള്ള സഹോണി അതിര്‍ത്തി പോസ്റ്റിലേക്കുള്ള യാത്രയില്‍. ബന്ധപ്പെടാവുന്ന നമ്പറുകള്‍: എസ്. റാംജി- മൊബൈല്‍: +36305199944, വാട്‌സ്ആപ്പ്: +917395983990. അങ്കൂര്‍: മൊബൈല്‍, വാട്സ്ആപ്പ്: +36308644597. മൊഹിത് നാഗ്പാല്‍- മൊബൈല്‍: +36302286566, വാട്‌സ്ആപ്പ്: +918950493059.
പോളണ്ട്: ഉക്രെയ്‌നുമായുള്ള ക്രാക്കോവിക് അതിര്‍ത്തിയിലേക്കുള്ള യാത്രയിലാണ് സംഘം. ബന്ധപ്പെടാവുന്ന നമ്പര്‍: പങ്കജ് ഗാര്‍ഗ്- മൊബൈല്‍: +48660460814/ +48606700105.
സ്ലോവാക് റിപ്പബ്ലിക്: യുക്രൈ്‌നുമായുള്ള വൈസ്‌നെ നെമെക്കെ അെതിര്‍ത്തിയിലേക്കുള്ള യാത്രയിലാണ് സംഘം. ബന്ധപ്പെടാവുന്ന നമ്പറുകള്‍: മനോജ് കുമാര്‍-മൊബൈല്‍: +421908025212. ഇവാന്‍ കൊസിന്‍ക-മൊബൈല്‍: +421908458724.
റൊമാനിയ: സംഘം യുക്രൈനുമായുള്ള സുസെവ അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍. ബന്ധപ്പെടാവുന്ന നമ്പറുകള്‍: ഗൗശുല്‍ അന്‍സാരി- മൊബൈല്‍: +40731347728, ഉദ്ദേശ്യ പ്രിയദര്‍ശി-മൊബൈല്‍: +40724382287, ആന്ദ്ര ഹരിയോനോവ്- മൊബൈല്‍: +40763528454, മാരിയസ് സിമ-
മൊബൈല്‍: +40722220823.
ഈ അതിര്‍ത്തി പോയിന്റുകള്‍ക്കു സമീപമുള്ള യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുെ മടങ്ങാനായി മേല്‍പ്പറഞ്ഞ സംഘങ്ങളുമയി ബന്ധപ്പെടാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് യുക്രൈനിലെ ഇന്ത്യൻ എംബസി പുതിയ നിർദേശങ്ങൾ നൽകി. സൈനിക നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്ത് ആളുകളുടെ സഞ്ചാരം ഇപ്പോൾ ദുഷ്‌കരമാണെന്ന് നിർദേശങ്ങളിൽ പറയുന്നു. എയർ സൈറണുകളും ബോംബ് മുന്നറിയിപ്പുകളും കേൾക്കുന്നവർ സമീപത്തുള്ള ബോംബ് ഷെൽട്ടറുകൾ കണ്ടെത്തണമെന്നും കീവിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകി.
അതിനിടെ, യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചേക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.