scorecardresearch

ഇറാൻ-ഇസ്രായേൽ സംഘർഷം: സംയമനം പാലിക്കണമെന്ന് ഇന്ത്യ; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം

സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

author-image
WebDesk
New Update
Iran War

ചിത്രം: സ്ക്രീൻഗ്രാബ്

ഡൽഹി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇറാനിലും ഗൾഫ് മേഖലയിലും ഉണ്ടായ സംഭവവികാസങ്ങളിൽ വളരെയധികം ആശങ്കാകുലരാണെന്നും ഇന്ത്യ വ്യക്തമാക്കി.

Advertisment

സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: 'ഓപ്പറേഷൻ റോറിംഗ് ലയൺ'; ഇറാനിലെ വ്യോമാക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ

Advertisment

മേഖലയിലുള്ള എംബസികൾ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസികളുമായി സമ്പർക്കം പുലർത്തണമെന്നും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. 

ഓപ്പറേഷൻ ലയൺസ് റോർ 
അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ നടന്ന ആണവ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംയുക്ത ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർമാർക്കും നേരെയാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ പെൺകുട്ടികളുടെ സ്കൂളിന് സമീപമുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Also Read: പശ്ചിമേഷ്യ കത്തുന്നു; ഇറാനിൽ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 40 മരണം

ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ സൈനിക താവളങ്ങളുള്ള യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം തുടരുകയാണ്. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മേഖലയിലുടനീളമുള്ള വ്യോമഗതാഗതം തടസ്സപ്പെട്ടു. ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.

Read More: സംഘർഷം അതിരൂക്ഷം; വ്യോമപാതകൾ അടച്ച് ഗൾഫ് രാജ്യങ്ങൾ; വിമാന സർവീസുകൾ റദ്ദാക്കി

India War Iran Israel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: