ന്യൂഡൽഹി: കൊല്ലപ്പെട്ട ലഷ്കര്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തി രംഗത്തെത്തിയ പാക്കിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ രംഗത്ത്. ഭീകരവാദത്തെ പിന്തുണയ്ക്കുകയും അവർക്കുവേണ്ടി പണമിറക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഭീകരവാദത്തെ പിന്തുണയ്ക്കുകയും സ്പോന്സര്ഷിപ്പ് ചെയ്യുകയും ചെയ്യുന്ന പാക്കിസ്ഥാനെ ഒന്നടങ്കം അപലപിക്കണമെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലെ ട്വിറ്ററിലൂടെ പറഞ്ഞു. പാക് കരസേനാ മേധാവി ഖ്വമർ ജാവേദ് ബജ്വ വാനിയെ പ്രകീർത്തിച്ചതിന് പിന്നാലെയാണ് ബാഗ്ലെയുടെ വിമര്‍ശനം.
ബുർഹാൻവാനിയുടെ ചരമ വാർഷിക ദിനത്തിലായിരുന്നു ബജ്വയുടെ പരാമര്‍ശം. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും വാനിയുടെ ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചിരുന്നു. കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന നിരവദി ആക്രമണങ്ങളുടെ പിന്നില്‍ വാനിയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ വര്‍ഷം വാനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കശ്മീരില്‍ സംഘര്‍ഷം കനക്കുകയും ചെയ്തു.