ന്യൂഡൽഹി: അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് മേഖലയിൽ ഇരുപക്ഷത്തും വിന്യസിച്ചിട്ടുള്ള സൈനികർ തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന കാര്യത്തിന് നയതന്ത്ര ചർച്ചയിൽ ഇന്ത്യയും ചൈനയും പ്രാധാന്യം നൽകിയതായി വിദേശ കാര്യ മന്ത്രാലയം. അതിർത്തി വിഷയങ്ങളിലുള്ള പുതിയ ഘട്ട നയതന്ത്ര ചർച്ചകൾക്കു പിറകേയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
“ആറാം വട്ട സൈനിക ചർച്ചയുടെ ഫലം ഇരു പക്ഷവും ക്രിയാത്മകമായി വിലയിരുത്തി. ഗ്രൗണ്ട് കമാൻഡർമാർ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു, ” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Read More: ആറാം വട്ട ചർച്ച പൂർത്തിയായി; കൂടുതൽ സൈനികരെ അയക്കില്ലെന്ന് ഇന്ത്യ- ചൈന ധാരണ
സെപ്റ്റംബർ 21 ന് മോൾഡോയിൽ ഇന്ത്യയുടെയും ചൈനയുടെയും സീനിയർ കമാൻഡർമാരുടെ ആറാമത്തെ യോഗം നടന്നിരുന്നു. കൂടുതൽ തെറ്റിദ്ധാരണകളും തെറ്റിദ്ധാരണകളും ഒഴിവാക്കുന്നതിനും കൂടുതൽ സൈനികരെ മുൻനിരയിലേക്ക് അയയ്ക്കുന്നത് നിർത്തുന്നതിനും യോഗത്തിൽ ഇരു പക്ഷക്ഷവും ധാരണയിലെത്തിയിരുന്നു. പ്രദേശത്തെ തൽസ്ഥിതി ഏകപക്ഷീയമായി മാറുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനും അടിസ്ഥാന ആശയവിനിമയം ശക്തിപ്പെടുത്താനും ഇരു പക്ഷവും അന്ന് ധാരണയിലെത്തിയിരുന്നു. പ്രദേശത്തി സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്ന ഒരു നടപടികൾ ഒഴിവാക്കാനും അന്ന് ധാരണയായിരുന്നു.
സെപ്റ്റംബർ 10 ന് മോസ്കോയിൽ നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ധാരണയിലെത്തിയ കരാർ ആത്മാർത്ഥമായി നടപ്പാക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Read More: ഇന്ത്യ-ചൈന അതിർത്തി തർക്കം: മോസ്കോയിലെ ചർച്ചയിൽ അഞ്ച് ധാരണകൾ
“ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കരാർ ആത്മാർത്ഥമായി നടപ്പാക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു. സൈനിക ചർച്ചയുടെ അവസാന ഘട്ടത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിൽ വ്യക്തമാക്കിയ നടപടികൾ നടപ്പിലാക്കുന്നതിന് ഇരുപക്ഷവും ഊന്നൽ നൽകി,” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇരുവിഭാഗവും അഞ്ച് പോയിന്റുകളിലൂന്നിയ കരാറിലാണെത്തിയത്. അതിൽ സൈനികരെ വേഗത്തിൽ പിൻവലിക്കുക, പ്രശ്നങ്ങൾ വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കുക, അതിർത്തി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുക, യഥാർത്ഥ നിയന്ത്രണ രേഖാ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ അതിൽ ഉൾപ്പെടുന്നു.