ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ആര്‍മിക്കെതിരെ ആക്രമണം നടത്തുമെന്ന അല്‍ഖ്വയ്ദയുടെ ഭീഷണി സന്ദേശത്തെ തള്ളി അധികൃതര്‍. ഇത്തരം ഭീഷണികള്‍ സ്ഥിരമാണെന്നും ഗൗരവ്വമായി എടുക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം.
വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.”ഇത്തരം ഭീഷണികള്‍ ശീലമാണ്. അവയെ ഗൗരവ്വമായി കാണേണ്ടതില്ലെന്ന് കരുതുന്നു’ രവീഷ് കുമാര്‍ പറഞ്ഞു. ആക്രമണം തടയാന്‍ സേനകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഖ്വയ്ദ ചീഫ് അയ്മന്‍ അല്‍ സവാഹിരിയുടെ വീഡിയോ സന്ദേശത്തിലായിരുന്നു ഭീഷണി. ഇന്ത്യന്‍ ആര്‍മിക്കെതിരെ ആക്രമണം നടത്തണമെന്ന് തീവ്രവാദികളോട് ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ. ആഗോള തീവ്രവാദ സംഘടനകളും കശ്മീരിലെ തീവ്രവാദികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സവാഹിരി പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ കര്‍ത്താര്‍പൂര്‍ കോറിഡോര്‍ പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും കുമാര്‍ പറഞ്ഞു.