M J Akbar Resigns: മീ ടൂ വെളിപ്പെടുത്തലില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവച്ചു

M J Akbar Resigned as MoS: പത്ത് വനിത മാധ്യമപ്രവർത്തകരാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നത്

M J Akbar Resigned as Minister of State for External Affairs:

M J Akbar Resigns: ന്യൂഡൽഹി: മീ ടൂവിൽ ഉയർന്ന ലൈംഗിക വിവാദങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബർ രാജിവച്ചു. പത്തോളം വനിതകൾ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് എം.ജെ.അക്ബറിന് രാജിവയ്‌ക്കേണ്ടി വന്നത്. ദി ഏഷ്യൻ ഏജിന്റെ എഡിറ്ററായിരുന്ന കാലത്ത് വനിത മാധ്യമപ്രവർത്തകരോട് നടത്തിയ ലൈംഗിക പീഡന ശ്രമങ്ങളാണ് ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്.

ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയാണെന്നുമാണ് അക്ബർ നേരത്തെ വാദിച്ചിരുന്നത്. മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ ഇദ്ദേഹം മാനനഷ്ട കേസും നൽകിയിരുന്നു.

പ്രിയ രമണിയുടെ വാദങ്ങൾ ഭാവനാസൃഷ്ടിയാണെന്നും പൊതുസമൂഹത്തിൽ തനിക്കുളള സൽപ്പേര് നശിപ്പിക്കാനുളള ശ്രമമാണെന്നുമാണ് ഇയാൾ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞിരിക്കുന്നത്.   പ്രിയ രമണിയാണ് അക്ബറിനെതിരെ ആദ്യം മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നത്.

വിദേശപര്യടനം പൂർത്തിയാക്കി ദിവസങ്ങൾക്ക് മുൻപാണ് അക്ബർ ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ പൊലീസ് പുറത്തത്തിച്ചത്. മീ ടൂ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ നൈജീരിയൻ സന്ദർശനത്തിലായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബർ. ​

അക്​ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന്​ ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷാ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. അക്​ബർ രാജിവയ്ക്കണമെന്ന്​ ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു​. അക്ബറിനെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നും മന്ത്രിയാകുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയുന്ന സംഭവങ്ങളായതിനാലും അക്ബര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് വാദിക്കുന്നവരും ബിജെപിയിലുണ്ട്.

പ്രിയ രമണി തുടക്കമിട്ട മീ ടൂ ആരോപണം ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാവ് ഉയർത്തിയതോടെയാണ് ശക്തമായത്. ആരോപണങ്ങൾ അക്ബർ നിഷേധിക്കുകയും പ്രിയ രമണിക്കെതിരെ കേസെടുത്തതും കൂടുതൽ പേരെ രംഗത്ത് വരാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ച് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Me too storm minister mj akbar resigns

Next Story
ശബരിമല സ്ത്രീപ്രവേശനം: യോജിച്ചും വിയോജിച്ചും വിശ്വാസികളായ യുവതികൾsabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com