ലൈംഗികാതിക്രമ കേസിൽ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ശിക്ഷ വിധിച്ച് കോടതി. 23 വർഷം തടവാണ് ന്യൂയോർക് കോടതി വിധിച്ചത്. ലെെംഗികാതിക്രമ കേസിൽ വെയ്ൻസ്റ്റൈൻ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഗുരുതരമായ ലൈംഗിക കുറ്റകൃത്യവും ബലാത്സംഗവും നടത്തിയെന്നാണ് കണ്ടെത്തിയത്. വെയ്ൻസ്റ്റൈന് 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടകളുണ്ടായിരുന്നു.
Read Also: കൊറോണ: യുഎഇയിലെ സ്‌കൂളുകളിൽ ജൂൺ വരെ ഇ-ലേണിങ് തുടർന്നേക്കും
ഹാർവി വെയ്ൻസ്റ്റൈനെതിരെ ലൈംഗിക പരാതിയുമായി 80ലധികം വനിതകളാണ് രംഗത്തെത്തിയത്. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രമുഖ നടിയുൾപ്പടെയുള്ളവർ നിർമാതാവിനെതിരെ രംഗത്തെത്തിയത്. ഹോളിവുഡിലെ കാസ്റ്റിങ് കൗച്ച് തുറന്നു കാട്ടുന്നതായിരുന്നു ഈ ആരോപണങ്ങളെല്ലാം.
Read Also: ഡല്‍ഹി കലാപം; പൊലീസിനെ പിന്തുണച്ചും അഭിനന്ദിച്ചും അമിത് ഷാ
വിചാരണയ്ക്കിടെ ആറു സ്ത്രീകൾ അവരെ ഹാർവി വെയ്ൻസ്റ്റൈൻ ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷിപ്പെടുത്തി. നടി ജെസീക്ക മൻ ഉൾപ്പടെയുള്ള പ്രമുഖർ ഹാർവിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹാർവി വാദിച്ചെങ്കിലും കോടതി ഇതെല്ലാം തള്ളികളഞ്ഞു.