കൊച്ചി: അമ്പതിനായിരം കോടി ആസ്തിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ നിസാര വിലയ്ക്ക് സ്വകാര്യ വത്കരിക്കാനുള്ള തീരുമാനം പുറത്തെത്തിച്ച് എംബി രാജേഷ് എംപി. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കാട്ടുകൊള്ളയാണെന്ന ആരോപണമാണ് എംബി രാജേഷ് ഉയർത്തിയിരിക്കുന്നത്.

തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇതിനെ കുറിച്ച് വിശദമായി അദ്ദേഹം കുറിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ വൻ ജനശ്രദ്ധ നേടിയ മെഡിക്കൽ കോളേജ് കോഴ വിവാദത്തേക്കാൾ വലുതാണ് ഈ ഓഹരി വിറ്റഴിക്കലെന്ന് പാലക്കാട് എംപി ആരോപിച്ചു.

അമ്പതിനായിരം കോടി രൂപയിലധികം ആസ്തി മൂല്യമുള്ള ബെമലിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില 518.44 കോടിയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഇദ്ദേഹം ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ