Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘മോദിയാണ് ഇന്ത്യ, ഇന്ത്യയാണ് മോദി’; കോൺഗ്രസിന്റെ തെറ്റ് ബിജെപിയും ആവർത്തിക്കുന്നു

മോദിയാണ് ഇന്ത്യയെന്നും ഇന്ത്യ തന്നെയാണ് മോദിയെന്നുമുള്ള തരത്തിൽ പ്രചരണം ഇന്ത്യയ്ക്കും ജനാധിപത്യത്തിനും അപമാനമാണെന്ന് മായാവതി

Mayawati മായാവതി SP, എസ്പി ie malayalam ഐഇ മലയാളം

ന്യൂഡൽഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്‌പി അധ്യക്ഷ മായാവതി. മോദിയാണ് ഇന്ത്യയെന്നും ഇന്ത്യ തന്നെയാണ് മോദിയെന്നുമുള്ള തരത്തിൽ പ്രചരണം ഇന്ത്യയ്ക്കും ജനാധിപത്യത്തിനും അപമാനമാണെന്ന് മായാവതി പറഞ്ഞു. കോൺഗ്രസ് ചെയ്ത തെറ്റ് ബിജെപി ആവർത്തിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

“മോദിയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് മോദിയെന്നും ചിത്രീകരിച്ചുകൊണ്ട് ബിജെപിയും ആർഎസ്എസും ആവർത്തിക്കുന്നത് കോൺഗ്രസ് ചെയ്ത പിഴവ് തന്നെയാണ്. ഇന്ത്യയെയും ജനാധിപത്യത്തെയും അപമാനിക്കുകയാണവർ. കോൺഗ്രസ് നേരത്തെ ചെയ്തത് പോലെ ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന നിലപാടാണ് ഇവരും തുടരുന്നത്. രാജ്യം അവരോട് പൊറുക്കില്ല.” മായാവതി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സൈന്യത്തെ മോദി സേനയെന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തെ മോദി ജി കാ സേന എന്ന് പറഞ്ഞത്. ഇത് ആയുധമാക്കി ബിജെപിയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷ പാർട്ടികളും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mayawati against bjp campaign portraiying india is modi

Next Story
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ച് യുഎഇ
The moderation of comments is automated and not cleared manually by malayalam.indianexpress.com