ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ ഏറെയും നടക്കുന്നത് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കിടെയാണ് റിജിജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഏറെ നാളത്തെ പ്രതിപക്ഷാവശ്യത്തിന് ശേഷമാണ് തിങ്കളാഴ്ച്ച ആള്‍കൂട്ടകൊലപതാകങ്ങള്‍ സംബന്ധിച്ച് ആറ് മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടന്നത്. 2016 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കൊലപാതകങ്ങളും ആക്രമണങ്ങളും നടന്നത് 4 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആഭ്യനന്തരസഹമന്ത്രി വ്യക്തമാക്കി. ഇക്കാര്യം അതാത് സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കേരളവും ബംഗാളും ഇവയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കിരണ്‍ റിജിജുവിന്റെ മറുപടി കോണ്‍ഗ്രസും ഇടത് പക്ഷവും ബഹിഷ്‌ക്കരിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്ന വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഗോ രക്ഷക് തുടങ്ങിയ സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആരോപിച്ചു. കേരളത്തില്‍ ഒരാൾ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി, എന്നാല്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി കൊല നടക്കുമ്പോള്‍ ആരും ചോദിക്കുന്നില്ലെന്നും ഗാര്‍ഖെ ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ട കൊലപാതകങ്ങളെ ബിജെപി പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ജാതിയുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും കോണ്‍ഗ്രസ്‍ മുക്ത ഭരതമെന്നത് പോലെ മുസ്ലീം മുക്ത ഭാരതത്തിനുള്ള ശ്രമമാണോ ബിജെപിയുടേതെന്നും പ്രതിപക്ഷം ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ