ന്യൂഡല്‍ഹി: ഷാലിമാര്‍ ബാഗിലുളള മാക്സ് ആശുപത്രിയുടെ ലൈസന്‍സ് എത്രയും പെട്ടെന്ന് തന്നെ റദ്ദാക്കാന്‍ തീരുമാനമായതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രസവത്തിനിടെ കുട്ടി മരിച്ചുവെന്നു തെറ്റായി വിധി എഴുതിയത് പിഴവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറാന്‍ സാഹചര്യം ഒരുക്കും. താത്കാലികമായി ഇവരെ ഇവിടെ തന്നെ ചികിത്സിക്കുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

എന്നാല്‍ പുതുതായി വരുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി റദ്ദാക്കി. മരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കി നവജാത ശിശുവിനെ ബന്ധുക്കളെ ഏല്‍പ്പിച്ച സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ സംഭവിച്ചതായി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതി കണ്ടെത്തി. ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ കുട്ടി ഒരാഴ്ചയ്ക്ക് ഇപ്പുറമാണ് മരിക്കുകയും ചെയ്തത്.

ഹോസ്പിറ്റല്‍ അധികൃതര്‍ മരിച്ചെന്ന് പറഞ്ഞ് കൈമാറിയ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ശവസംസ്‌കാരത്തിനിടെ ജീവന്‍തുടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പിതാംപുരയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞപ്പോള്‍ അലര്‍ജി ഉണ്ടായെന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

ഞെട്ടിക്കുന്ന വീഴ്ചയാണ് ഡ്യൂട്ടി ഡോക്ടറിന്റെ ഭാഗത്തു നിന്നും ഉണ്ടായത് അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറിനെ ലീവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നും എന്ത് ആവശ്യത്തിനും മാതാപിതാക്കള്‍ക്ക് ഏതു സമയത്തും ഹോസ്പിറ്റലിനു സമീപിക്കാമെന്ന് മാക്‌സ് ആശുപത്രി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ