കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനം അടക്കമുള്ള പല പൊതുപരിപാടികളും ഓൺലൈനിലേക്ക് വഴി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു ഓൺലൈൻ ഉദ്ഘാടനം ഇന്ന് നടന്നു. മൗറീഷ്യസിന്റെ പുതിയ സുപ്രീം കോടതി കെട്ടിടമാണ് ഇന്ത്യൻ പ്രധാനമന്ത്രിയും മൗറീഷ്യൻ പ്രധാനമന്ത്രി പ്രവീന്ദ് ജുഗനാദും ചേർന്ന് ഉദ്ഘാടനം ചെയ്തത്. എന്നാൽ ചടങ്ങിനിടെ സംസാരിക്കുകയായിരുന്ന മൗറീഷ്യൻ പ്രധാനമന്ത്രി ഹിന്ദി ഭാഷയിലേക്ക് മാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുവാൻ അദ്ദേഹം ഹിന്ദി ഭഷ ഉപയോഗിച്ചത്.” ഞങ്ങളുടെ പങ്കിട്ട ഭൂതകാലവും സംസ്കാരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിലാക്കി. മോദി ജി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്,” ഇത്രയും പറഞ്ഞതിന് ശേഷമായിരുന്നു ഹിന്ദി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രശംസ.

Also Read: റഫാലിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ, വിമാനം എന്തുകൊണ്ട് 1,670 കോടി രൂപയ്ക്ക് വാങ്ങിയെന്ന് കോൺഗ്രസ്

“മോദി ജീ, ഞങ്ങളുടെ രാജ്യവും ജനതയും നിങ്ങളുടെ പിന്തുണയ്ക്ക് എന്നും കടപ്പെട്ടിരിക്കുന്നു.” ഇത്രയും ഹിന്ദിയിൽ പറഞ്ഞ ശേഷം നീതി ഉറപ്പാക്കാനുള്ള അതെ മൂല്യങ്ങൾ നിങ്ങൾ ചേർത്തുപിടിക്കുന്നതുപോലെ തങ്ങളും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിടെകൊണ്ടും തീർന്നില്ല, ‘എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം,’ എന്ന കേന്ദ്ര സർക്കാരിന്റെ മുദ്രവാക്യവും ഹിന്ദിയിൽ തന്നെയാണ് പ്രവീന്ദ് ജുഗനാദ് പറഞ്ഞത്.

Also Read: വിദ്യാഭ്യാസ നയം 2020: ആര്‍ എസ് എസിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ കേന്ദ്രം

മൗറീഷ്യയിലെ പുതിയ സുപ്രീം കോടതി കെട്ടിടം ഇന്ത്യൻ സർക്കാർ അനുവദിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുന്ന പദ്ധതിയാണ്. 2016ലാണ് മൗറീഷ്യസിന് 353 മില്ല്യൺ ഡോളറിന്റെ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook