/indian-express-malayalam/media/media_files/uploads/2023/09/jail.jpg)
ഗുജറാത്തിലെ കസ്റ്റഡി മരണങ്ങള്‍: സംസ്ഥാന സര്‍ക്കാരിനോട് ആശങ്കയറിയിച്ച് നിയമ കമ്മിഷന്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളില്‍ പൊതുജന ആശങ്ക ചൂണ്ടികാണിച്ച് സംസ്ഥാന നിയമ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2021-ല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും ശിക്ഷയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ടയേര്‍ഡ്) എം ബി ഷാ ജൂലൈയില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ പൊലീസിനെ ബോധവത്കരിക്കുന്നതിനും വീഡിയോ-ഓഡിയോ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനുളള പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചു.
പൊലീസ് സ്റ്റേഷനുകളും ജയിലുകളും, തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുക, തടവുകാരെ പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുക, തടവിലാക്കപ്പെട്ടവരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്ന പ്രക്രിയയില്‍ വിദഗ്ധരായ പ്രത്യേക ചോദ്യം ചെയ്യല്‍ സംഘങ്ങള്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്.
'കസ്റ്റഡി മരണത്തിന്റെ അനാവശ്യ സംഭവങ്ങള്‍ തടയുന്നതിന് നിയമപാലകര്‍ക്ക് ശരിയായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭ, പാര്‍ലമെന്ററി കാര്യ വകുപ്പിന് സമര്‍പ്പിച്ചു. ഗോവയിലെ അനധികൃത ഖനനം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെയും കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും മുന്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഷാ നയിച്ചു.
2017 നും 2022 നും ഇടയില്‍ ഗുജറാത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന്(80) ഫെബ്രുവരിയില്‍, ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഗുജറാത്തില്‍ കസ്റ്റഡി മരണ കേസുകളുടെ പ്രവണത വര്‍ധിച്ചു വരുന്നതായി സൂചിപ്പിക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്‍സിആര്‍ബി ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഗുജറാത്തിലാണ് 2021-ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ്. 53 ശതമാനം വര്‍ദ്ധനവുണ്ടാതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
'എന്‍സിആര്‍ബി ക്രൈംസ് ഇന്‍ ഇന്ത്യ 2021' എന്ന റിപ്പോര്‍ട്ടില്‍ നിന്നും കസ്റ്റഡി കുറ്റകൃത്യങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളും എന്ന ഭാഗം കമ്മിഷന്‍ ചൂണ്ടികാട്ടി. ''…പൊലീസ് കസ്റ്റഡിയിലോ ലോക്കപ്പിലോ (റിമാന്‍ഡിലില്ലാത്ത വ്യക്തികള്‍) മരണവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍. 2021-ല്‍ ഗുജറാത്തില്‍ 22 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് (റിമാന്‍ഡിലില്ലെങ്കിലും). ഒമ്പത് കേസുകളില്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ 11 കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ, നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, അതില്‍ രണ്ടായി കുറ്റപത്രം (സമര്‍പ്പിച്ചു) കേസുകളില്‍ 12 പൊലീസുകാരെ അറസ്റ്റ് ചെയ്യുകയും ഒമ്പത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു,'' റിപ്പോര്‍ട്ട് പറയുന്നു.
പൊലീസ് കസ്റ്റഡിയിലെ മരണങ്ങള്‍ / റിമാന്‍ഡിലുള്ളവരുടെ ലോക്കപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ അനുസരിച്ച്, 2021 ല്‍ ഗുജറാത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ല്‍ ഗുജറാത്തില്‍ 23 പേര്‍ പൊലീസ് കസ്റ്റഡിയിലോ ലോക്കപ്പിലോ മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉദ്ധരിച്ച്, 2021-ല്‍ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 209 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴെണ്ണം റദ്ദാക്കുകയോ കോടതി സ്റ്റേ ചെയ്യുകയോ ചെയ്തു, 182 കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ 878 കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
''ഗുജറാത്തില്‍ കസ്റ്റഡി മരണങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്നു എന്നത് വലിയ പൊതുജന ആശങ്കയാണ്, ഇത് തികച്ചും ക്രൂരമാണ്.'' കമ്മിഷന്‍ പറഞ്ഞു. ''പൊലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ധാരാളമായി ഉയരുന്നത് കണക്കിലെടുക്കണം, കാരണം പല പൊലീസുകാരും തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നു'' കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.