ലക്നൗ: ഉത്തർ പ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. പള്ളി നിലനിൽക്കുന്നത് ശ്രീ കൃഷ്ണന്റെ ജന്മസ്ഥലത്താണെന്ന് മഥുരയിലെ സിവിൽ കോടതിയിൽ സമർപിച്ച ഹർജിയിൽ അവകാശപ്പെട്ടിരുന്നു.
അഡീഷനൽ ജില്ലാ ജഡ്ജ് ഛായ ശർമയാണ് ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിട്ടത്. 1991ലെ ആരാധനാലയ നിയമം പ്രകാരം ഈ ഹർജി പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Read More: ശ്രീകൃഷ്ണന്റെ ജന്മസ്ഥലം, മുസ്ലിം പള്ളി പൊളിക്കണം; സിവിൽ കോടതിയിൽ ഹർജി
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഹർജിക്കാർ അവകാശവാദം ഉന്നയിക്കുന്നു. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ നിർദേശപ്രകാരം ഹിന്ദു ക്ഷേത്രം തകർത്താണ് ഈ മുസ്ലിം പള്ളി നിർമിച്ചതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
13.37 ഏക്കർ സ്ഥലത്തിനുവേണ്ടിയാണ് ഹർജിയിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം ഈ സ്ഥലം തങ്ങൾക്ക് ഏറെ പൂജനീയമായതാണെന്ന് ഹർജിക്കാർ പറയുന്നു.
ഷാഹി ഈദ് ഗാഹ് മസ്ജിദ് ട്രസ്റ്റ്, യുപി സുന്നി വഖഫ് ബോർഡ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.
Read More: ബാബറി മസ്ജിദ് പൊളിച്ച കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയേറി നിർമിച്ച ഷാഹി ഈദ് ഗാഹ് പള്ളി സുന്നി വഖഫ് ബോർഡിന്റെ അനുമതിയോടെ പൊളിച്ചുനീക്കാൻ അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ‘ഷാഹി ഈദ് ഗാഹ്’ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവില്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം. ഇവിടെ ഖനനം നടത്തിയാൽ ക്ഷേത്ര അവശിഷ്ടങ്ങൾ കാണാമെന്നും ഹർജിക്കാർ അവകാശപ്പെട്ടിരുന്നു.
13.37 ഏക്കറിലുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ആറ് വ്യക്തികൾ അഭിഭാഷകനായ രഞ്ജന അഗ്നിഹോത്രി മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ് ആണ് സ്ഥലത്തിന്റെ യഥാർഥ അവകാശികളെന്ന് ഹർജിയിൽ പറയുന്നു.
Read More: Mathura court dismisses suit seeking removal of mosque from land claimed as ‘Krishna Janmabhoomi’