scorecardresearch

ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ കശ്മീരിൽ വ്യാപക റെയ്ഡ്

കശ്മീരിലെ തെക്കൻ ജില്ലകളിലാണ് റെയ്ഡുകൾ അധികവും നടന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയായിരുന്നു

കശ്മീരിലെ തെക്കൻ ജില്ലകളിലാണ് റെയ്ഡുകൾ അധികവും നടന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയായിരുന്നു

author-image
WebDesk
New Update
raid1

കശ്മീരിൽ വ്യാപക റെയ്ഡ്

ശ്രീനഗർ: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരിൽ വ്യാപക റെയ്ഡുമായി പോലീസ്. ജമാഅത്ത് ഇസ്ലാമിയുടെ സ്ലീപ്പർ സെല്ലുകൾ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച മാത്രം 200 ഇടങ്ങളിൽ പരിശോധന നടന്നതായും കഴിഞ്ഞ നാല് ദിവസത്തിനിടയിൽ 400 കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനുകൾ നടത്തിയതായും പോലീസ് പറഞ്ഞു. 

Advertisment

Also Read:ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

കശ്മീരിലെ തെക്കൻ ജില്ലകളിലാണ് റെയ്ഡുകൾ അധികവും നടന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയായിരുന്നു. ഇതിന് പുറമേ ഫരീദാബാദിലും സഹാറൻപൂരിലും നടന്ന റെയ്ഡുകളിൽ ആയുധങ്ങളുമായി കണ്ടെത്തിയവർ കശ്മീർ സ്വദേശികളായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് ശക്തമാക്കിയത്. 

അതേസമയം, ഒമ്പത് പേരുടെ ജീവനെടുത്ത ചെങ്കോട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സ്‌ഫോടനത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസ്സാരമായ പരിക്കേറ്റവർക്ക് 20,000 രൂപയുടെയും സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്.

Advertisment

Also Read:ചെങ്കോട്ട സ്ഫോടനം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം; ഉദ്യോഗസ്ഥർക്ക് അമിത് ഷായുടെ നിർദേശം

പരിചരണക്കുറവ് മൂലം ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സംഭവം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രമല്ല, മുഴുവൻ നഗരത്തിനും ആഴത്തിലുള്ള ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുഃഖകരമായ ഊ നിമിഷത്തിൽ എല്ലാ ഡൽഹി നിവാസികളും ഒറ്റക്കെട്ടായാണ് നിൽക്കുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു.

ദുരിതാശ്വാസ പ്രക്രിയ വേഗത്തിലാക്കാനും അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ സഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഒരു കുടുംബത്തിനും ഒറ്റക്കായി എന്ന തോന്നലുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Also Read:ചെങ്കോട്ട സ്ഫോടനം എൻ‌ഐ‌എ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

സംഭവത്തിൽ, എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ ഫോറൻസിക് വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More:പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം

Raid Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: