ന്യൂഡൽഹി: ഛണ്ഡീഗഡ്-ഷിംല ദേശീയ പാതയിൽ മണ്ണിടിച്ചിൽ. പാതയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് മണ്ണിടിച്ചിലിൽ മൂടി. ഇതിനകത്ത് ആളുകൾ ഉണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യം എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ഇവിടേക്കുളള ഗതാഗതം നിർത്തിവച്ചു. പുറത്തുവന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

ഷിംലയിൽനിന്നും ഏതാനും കിലോമീറ്ററുകൾ അകലെയുളള ദാലി ടണലിന് സമീപത്തായിരുന്നു അപകടം നടന്നത്. രണ്ടാഴ്ചയ്ക്ക് മുൻപ് മണ്ടിയിൽ വച്ച് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് മണ്ണിടിച്ചിലിൽ അകപ്പെട്ടിരുന്നു. 46 പേരാണ് ഈ അപകടത്തിൽ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ