ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 45 ആ​യി. മാ​ണ്ഡി-​പ​ത്താ​ൻ​കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദു​ര​ന്തം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇതുവരെയും 46 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് കധം വ്യക്തമാക്കി.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗ് സ​ന്ദ​ർ​ശി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം അഞ്ച് ലക്ഷം രൂപ ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച അദ്ദേഹം പരുക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു.

എന്‍ഡിആര്‍എഫിന്റെ സംഘമാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആരോഗ്യമന്ത്രി കൗല്‍ സിംഗ് ഠാക്കൂര്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ പ്രഖ്യാപിച്ചു. അതേസമയം ഗതാഗത മന്ത്രി ജിഎസ് ബാലി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു ബ​സ് മ​ണാ​ലി​യി​ൽ​നി​ന്നു ക​ത്ര​യി​ലേ​ക്കും മ​റ്റൊ​രു​ബ​സ് ചം​ബ​യി​ലേ​ക്കും പോ​കു​ക​യാ​യി​രു​ന്നു. ഓ​രോ ബ​സി​ലും നാ​ൽ​പ​തി​ന​ടു​ത്ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഒരു ബസ പൂര്‍ണമായും മണ്ണിനും കല്ലിനും അടിയില്‍ താഴ്ന്നു പോയി. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ