ചെന്നൈ: പൊരൂരിൽ രാമചന്ദ്ര മെഡിക്കൽ കോളേജിന് സമീപത്തെ പാർക്കിങ് ഏരിയയിൽ തീപിടിത്തംം. നൂറിലധികം കാറുകൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഉണങ്ങിയ പുല്ലുകളിൽനിന്ന് തീ പടർന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടങ്ങി. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ബെംഗളൂരുവിലെ യെലഹാങ്ക എയർബെയ്സിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു. എയറോ ഇന്ത്യ 2019 എന്ന വ്യോമ അഭ്യാസപ്രകടനം നടക്കുന്ന വേദിയ്ക്ക് സമീപത്തെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. മുന്നിറിലധികം കാറുകൾ കത്തി നശിച്ചു. എന്നാൽ ആളാപയമില്ല. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശദീകരണം തേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ