ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ആര്‍ച്ചീസ് ഫാക്ടറിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ തീപിടിത്തം. രാവിലെ 7 മണിയോടെയാണ് നരൈന വ്യവസായ മേഖലയിലുളള ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായത്. നിമിഷനേരം കൊണ്ടാണ് കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 23ഓളം ഫയര്‍ എൻജിനുകളാണ് സ്ഥലത്തെത്തി തീ അണച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ആര്‍ക്കും അപകടം പറ്റിയതായി റിപ്പോര്‍ട്ടില്ല. ടെലിഫോണ്‍ സ്വിച്ച് ബോര്‍ഡിനാണ് ആദ്യം തീപിടിച്ചതെന്ന് ഫാക്ടറി മാനേജര്‍ അമര്‍ജീത് സിങ് പറഞ്ഞു. പിന്നീടാണ് കെട്ടിടം മുഴുവനും തീ പടര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായതെന്നാണ് വിവരം. നല്ല രീതിയില്‍ വ്യാപാരം നടക്കേണ്ട വാലന്റൈന്‍സ് ഡേയിൽ തന്നെയാണ് വലിയ ദുരന്തം ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook