scorecardresearch

ജമ്മു കശ്മീരിൽ പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം; 9 പേക്ക് ദാരുണാന്ത്യം; അപകടമെന്ന് ആഭ്യന്തര മന്ത്രാലയം

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jammu kashmir Police

ചിത്രം: എക്സ്

ജമ്മു: ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വൻ സ്ഫോടനത്തിൽ 9 പേർക്ക് ദാരുണാന്ത്യം. 32 പേർക്ക് പരിക്കേറ്റു. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ ഭീകര ഘടകത്തിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം അപകടമാണെന്ന് ജമ്മു കാശ്മീർ പൊലീസും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. 

Advertisment

സംഭവത്തെ കുറിച്ച് പ്രചരിക്കുന്നത് അനാവശ്യ ഊഹാപോഹങ്ങളാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി പറഞ്ഞു. നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അന്വേഷണ ഏജൻസിയിലെ (എസ്‌ഐ‌എ) ഒരു ഉദ്യോഗസ്ഥൻ, എഫ്‌എസ്‌എൽ സംഘത്തിലെ മൂന്നു ഉദ്യോഗസ്ഥർ, രണ്ട് ക്രൈം സീൻ ഫോട്ടോഗ്രാഫർമാർ, മജിസ്‌ട്രേറ്റ് സംഘത്തിലെ രണ്ടു റവന്യൂ ഉദ്യോഗസ്ഥർ, സംഘവുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടാതെ, 27 പൊലീസ് ഉദ്യോഗസ്ഥർക്കും, രണ്ടു റവന്യൂ ഉദ്യോഗസ്ഥർക്കും സമീപ പ്രദേശങ്ങളിലെ മൂന്ന് സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Also Read: ഫലം ആശ്ചര്യപ്പെടുത്തി, തുടക്കം മുതൽ നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പ്; തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

Advertisment

സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷനും സമീപത്തുള്ള നിരവധി വാഹനങ്ങളും കത്തിനശിച്ചതായാണ് വിവരം. സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഫരീദാബാദിൽ തീവ്രവാദബന്ധത്തിന് അറസ്റ്റിലായവരിൽനിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ  നൗഗാം പൊലിസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്.

പൊലീസും ഫൊറൻസിക് വിദഗ്ധരും റവന്യൂ അധികൃതരും പരിശോധന നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ മുസമില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളാണ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നത്.

Also Read: കോൺഗ്രസ് ഇപ്പോൾ 'മുസ്‌ലിം ലീഗ് - മാവോവാദി കോൺഗ്രസ്''; ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുലയെന്ന് മോദി

ജെയ്‌ഷെ മുഹമ്മദിന്റെ അന്തർസംസ്ഥാന ഭീകരവാദ ഘടകത്തെ കുറിച്ചുള്ള നിർണായ കണ്ടെത്തലുകൾ പുറത്തുകൊണ്ടുവന്ന അന്വേഷണത്തിലെ കേന്ദ്രബിന്ദുവായിരുന്നു നൗഗാം പൊലീസ് സ്റ്റേഷൻ. കുറ്റാരോപിതരായ ഡോക്ടർമാരെ പിടികൂടിയതിന്റെ ഭാഗമായി പൊലീസ് 350 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് കണ്ടെടുത്തിരുന്നു. പൊട്ടാഷ്, ഫോസ്ഫറസ്, റിയാജന്റുകൾ, കത്തുന്ന വസ്തുക്കൾ, ഇലക്ട്രോണിക് സർക്യൂട്ടുകൾ, ബാറ്ററികൾ, വയറുകൾ, റിമോട്ട് കൺട്രോളുകൾ, ടൈമറുകൾ, മെറ്റൽ ഷീറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുടെ ഭാഗമായിരുന്നു ഇത്. ഇതിൽ എത്രത്തോളം നൗഗാമിലേക്ക് മാറ്റിയിരുന്നുവെന്ന് പൊലീസ് പറഞ്ഞിട്ടില്ല.

Read More: ബിഹാറിൽ കോൺഗ്രസിന്റെ ദയനീയ തോൽവി; കാരണങ്ങൾ ഇവ

Jammu And Kashmir Blast Explosives

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: