Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഇറാന്‍ -ഇറാക്ക് അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം; 140 പേര്‍ മരിച്ചു

ഭൂകമ്പത്തിന്‍റെ അനുരണനങ്ങള്‍ ദുബായിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

ഇറാക്കിലെ തെക്ക് കിഴക്കന്‍ നഗരമായ അസ്-സുലൈമാനിയയ്ക്കടുത്ത് ഭൂകമ്പമുണ്ടായി. റിക്ട്ടര്‍ സ്കെലില്‍ 7.3 മാഗ്നിറ്റ്യൂട് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 140ലധികം പേര്‍ മരിച്ചു. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തിന്‍റെ അനുരണനങ്ങള്‍ ഇറാനിലും യു എ ഇ യിലും കുവൈറ്റിലും ടര്‍ക്കിയിലും  ഖത്തറിലും  അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.  ഇന്ത്യന്‍ സമയം 11:48 നാണ്ആ ഭൂചലനമുണ്ടായത്. 

ഹലബ്ജയില്‍ നിന്നും 32 കിലോമീറ്റര്‍ അകലയെയാണ് പ്രഭാവകേന്ദ്രം എന്നാണു വിവരം.  ഇറാക്കിന്‍റെ തലസ്ഥാനമായ ബഗ്ദാദില്‍ നിന്നും 240 കിലോമീറ്റര്‍ ദൂരത്താണ് ഹലബ്ജ.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ പലയിടത്തും ആളുകള്‍ പരിഭ്രാന്തരായി കെട്ടിടത്തിനു പുറത്തേക്ക് ഓടിയതായും ചില കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചതായും പറയപ്പെടുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Massive earthqauake near iran iraq border uae kuwait turney

Next Story
‘സിനിമയെ സിനിമയായി കാണണം’; പത്മാവതി വിവാദത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിPadmavati
The moderation of comments is automated and not cleared manually by malayalam.indianexpress.com