മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ചൈന

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അര്‍ധരാത്രി വരെ എതിര്‍പ്പ് അറിയിക്കാം

masood azhar, masood azhar pulwama, pulwama terror attack, pulwama attack azhar, jem masood azhar, jem azhar listing, global terrorist masood azhar, mea, mea india

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയെന്ന് പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി ചൈന. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ഗം സ്വീകരിക്കണമെന്നാണ് ചൈന നിലപാടെടുക്കുന്നത്.

പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. ലോകനേതാക്കളോട് പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. അമേരിക്ക അടക്കം അനുകൂല നിലപാടെടുത്തപ്പോഴാണ് എതിര്‍പ്പുമായി ചൈന രംഗത്തെത്തിയത്.

യുഎന്‍ രക്ഷാ സമിതിയില്‍, ഉത്തരവാദിത്തമുള്ള നിലപാടുകളേ തങ്ങള്‍ എടുക്കൂ എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറയുന്നത്. മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോട് പാകിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നില്ല. അതിനാല്‍ ഇന്ത്യയുടെ മാത്രം നിലപാട് പരിഗണിച്ച് ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ നിലപാടേ ഐക്യരാഷ്ട്ര സഭയില്‍ എടുക്കാവൂ എന്നാണ് ചൈന വിശദീകരിക്കുന്നത്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അര്‍ധരാത്രി വരെ എതിര്‍പ്പ് അറിയിക്കാം. കഴിഞ്ഞ 10 വര്‍ഷമായി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൈന പല രീതിയില്‍ എതിര്‍ത്തിരുന്നു. ഇത്തവണയും കൗണ്‍സിലില്‍ ചൈന എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Masood azhar terrorist jem china pakistan india

Next Story
പീഡന ഇരയ്ക്ക് ‘പുരുഷത്വം’ ഉണ്ടെന്ന്; പ്രതികളെ വനിതാ ജഡ്ജികളുടെ ബെഞ്ച് വെറുതെ വിട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com