ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മരണം സ്ഥിരീകരിക്കാനാവാതെ ഇന്റലിജന്‍സ്. റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ അസര്‍ ചികിത്സയിലാണെന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസൂദ് അസര്‍ മരിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച് മണിക്കൂറുകള്‍ പിന്നാലെയാണ് അധികൃതര്‍ പ്രതികരിച്ചത്. ശനിയാഴ്ച വൈകിട്ട് മസൂദ് അസര്‍ മരിച്ചെന്നാണ് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരേയും ലഭ്യമായിട്ടില്ല.

മസൂദ് അസര്‍ കടുത്ത രോഗബാധിതനായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി മുമ്പ് വെളിപ്പെടുത്തിയിരുന്നു. മസൂദ് അസ്ഹര്‍ കടുത്ത വൃക്കരോഗം നേരിടുകയാണ്. ഇയാള്‍ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ പതിവായി ഡയാലിസിസ് നടത്തിവരികയാണെന്നും തൊട്ടുപിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook