വാഷിംഗ്ടണ്‍: അമേരിക്കയിലെ മേരിലാന്റിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മേരിലാന്റിലെ ഹാര്‍ഫോര്‍ഡ് കൗണ്ടിയില്‍ ആണ് വെടിവെപ്പ് നടന്നത്. സ്ഥലത്ത് നിരവധി ആംബുലന്‍സുകളും പൊലീസ് വാഹനങ്ങളും എത്തിയതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശം വളഞ്ഞ പൊലീസ് വാഹന ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്.

അക്രമിയെ ഇതുവരെയും കീഴടക്കാനായില്ലെന്നാണ് വിവരം. ഒരു സ്ത്രീയാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ജോണ്‍സ് ഹോപ്കിന്‍സ് ബേവ്യു മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ