മെരിലാന്‍ഡ്: അമേരിക്കയില്‍ പ്രാദേശിക മാധ്യമസ്ഥാപനത്തില്‍ നടന്ന വെടിവയ്‌പിൽ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെരിലാന്‍ഡിലെ അന്നാപൊളിസിലാണ് വെടിവയ്‌പ് നടന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റു.

അക്രമിയെ പൊലീസ് പിടികൂടി. കാപ്പിറ്റൽ ഗസറ്റെ എന്ന പത്രത്തിന്റെ ആസ്ഥാന കെട്ടിടത്തിലാണ് ആക്രമണം നടന്നത്. ന്യൂസ് റൂമിലേക്ക് കടന്ന അക്രമി പരക്കെ വെടിയുതിർക്കുകയായിരുന്നു.

പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. അക്രമിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ പിന്നിലെ കാരണവും വ്യക്തമല്ല.  ഷോട്ട് ഗണ്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് നിറയൊഴിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ