Maruti Suzuki XL6 Price in India: മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കാറായ എക്സ്എല്‍ 6 ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.79 മുതല്‍ 11.46 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. എക്സ്എല്‍ 6 മാരുതി സുസുക്കി ഇന്ത്യയുടെ രണ്ടാമത്തെ ക്രോസ്ഓവര്‍ മോഡലാണ്. എസ് ക്രോസ് ആയിരുന്നു ആദ്യത്തേത്. 2-2-2 സീറ്റിങ് കോണ്‍ഫിഗറേഷനിലാണ് കാര്‍ വരുന്നത്.
പൂര്‍ണ്ണമായും റി ഡിസൈന്‍ ചെയ്ത ഫ്രണ്ട് എന്ഡുമായാണ് എക്സ്എല്‍ 6 എത്തുന്നത്. യൂറോപ്യന്‍ ശൈലിയിലാണ് ഡിസൈന്‍. രണ്ട് വകഭേദങ്ങളിലാണ് എക്സ്എല്‍ 6നെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സീറ്റ, ആല്‍ഫ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് കമ്പനി വാഹനം വിപണിയിലെത്തിക്കുന്നത്.
എക്സ്എല്‍ 6 ലെ പ്രധാന മാറ്റങ്ങളില്‍ ഭൂരിഭാഗവും ഇന്റീരിയറുകളിലാണ്. കറുപ്പാണ് അകത്തെ നിറം. ഡാഷ് ബോര്‍ഡിലും സെന്‍ട്രല്‍ കണ്‍സോളിലും സില്‍വര്‍ ആക്സന്റുകളുണ്ട്. സീറ്റുകള്‍ ബ്ലാക്ക് ലെതര്‍ അപ്ഹോള്സ്റ്ററിലാണ്.
മാരുതിയുടെ ജനപ്രീയ വാഹനമായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ആറ് സീറ്റര്‍ എംപിവിയാണ് മാരുതി സുസുക്കി XL6. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തെ എര്‍ട്ടിഗയില്‍ നിന്നും എളുപ്പത്തില്‍ മനസിലാക്കിയെടുക്കാന്‍ സഹായിക്കുന്നു.