ന്യൂഡൽഹി: അഞ്ച് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മാരുതിയുടെ മനേസർ പ്ലാൻറിൽ കലാപമുണ്ടാക്കുകയും മാ​നേജരെ കൊലപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന്​ കോടതി. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തുകയും കലാപം നടത്തുകയും ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

147 പേരെയാണ് പൊലീസ് പിടികൂടിയിരുന്നത്. ഇതിൽ 117 പേരെ കുറ്റക്കാരല്ലെന്ന്​ കണ്ട്​ കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട്​ 11 പേർ ഇപ്പോഴും വിചാരണ തടവുകാരായി ജയിലിലാണ്​.

2012 ജൂലൈ 18നാണ്​ കേസിനാസ്​പദമായ സംഭവം​. മാനേജ്മെന്റുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ സംഘടിച്ച് ഫാക്ടറിക്ക് തീവെക്കുകയും എച്ച്​.ആർ മാനേജർ അവിനാഷ്​ കുമാർ ദേവിനെ കൊലപ്പെടുത്തുകയും ചെയ്​തിരുന്നു.

കോടതി വിധിയുടെ പശ്​ചാത്തലത്തിൽ മാരുതിയുടെ നിർമാണശാലയുടെ സു​രക്ഷ പൊലീസ്​ വർധിപ്പിച്ചു. ജില്ല ഭരണകൂടം മാരുതിയുടെ നിർമാണശാലക്ക്​ 500 മീറ്റർ ചുറ്റളവിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. മാർച്ച്​ 10 മുതൽ 15 വരെയാണ്​ നിരോധനജ്ഞ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook