മുംബൈ: രണ്ട് പഴത്തിന് എത്ര രൂപവരും? നിങ്ങളുടെ ഉത്തരം എത്രയായാലും അത് 442 ആകില്ലെന്നുറപ്പാണ്. എന്നാല്‍ ഛണ്ഡിഗഢിലെ ജെഡബ്ല്യൂ മാരിയറ്റ് ഹോട്ടല്‍ രണ്ട് പഴത്തിന് വാങ്ങിയത് 442 രൂപയാണ്. നടന് രാഹുല്‍ ബോസില്‍ നിന്നുമാണ് ഹോട്ടല്‍ രണ്ട് പഴത്തിന് 442 രൂപ വാങ്ങിയത്. ഇതേക്കുറിച്ചുള്ള രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഹോട്ടലിന് ചീത്തപ്പേരായി. ഇതിനിടെ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കുകയാണ് താജ് ഹോട്ടല്‍. തങ്ങളുടെ അതിഥികള്‍ക്ക് സൗജന്യമായി പഴം നല്‍കുന്നുവെന്ന താജ് ഹോട്ടലിന്റെ അറിയിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. അതിഥികള്‍ക്ക് പഴം നല്കുന്ന ഹോട്ടലിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്. എന്നാല്‍ തങ്ങളിത് 2016 മുതല്‍ ചെയ്തു വരുന്നതാണെന്നാണ് ഹോട്ടല്‍ നല്കുന്ന വിശദീകരണം.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019
ഇതിനിടെ മാരിയറ്റ് ഹോട്ടലിന് പണി കിട്ടിയിരിക്കുകയാണ്. രണ്ട് പഴം മാത്രം വാങ്ങിയതിന് ജിഎസ്ടി ഈടാക്കിയതിന് ഹോട്ടലിന് എക്സൈസ് ആന്റ് ടാക്സേഷന്‍ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. പിന്നാലെ 25000 രൂപ പിഴയായി അടക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. സിജിഎസ്ടി ആക്ടിന്റെ സെക്ഷന്‍ 11 ന്റെ ലംഘനത്തിനാ്ണ് പിഴ ഈടാക്കിയിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook