ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്ഷീണം സംഭവിക്കുന്നതായ ആദ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ താഴെ പോയ ഓഹരി വിപണി സജീവമായി. 800 പോയിന്റ് താഴെ വീണ സെൻസെക്സ് തിരികെ കയറി.
ജനവിധി കോൺഗ്രസിനെ കൂടി പിന്തുണച്ചതോടെയാണ് ഓഹരി വിപണിയിൽ വില താഴേക്ക് വീണത്. എന്നാൽ ഈ നിലയിൽ നിന്ന് ലീഡ് മാറിമറിഞ്ഞതോടെ ഇത് സ്റ്റോക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു. ഇതോടെയാണ് സെൻസെക്സും നിഫ്റ്റിയും താഴെ പോയത്.
സെൻസെക്സ് ഇപ്പോൾ 260 പോയിന്റ് കയറി. നിഫ്റ്റി 160 പോയിന്റാണ് താഴേക്ക് പോയത്. പിന്നീട് ഇവിടെ നിന്ന് കയറി 160 പോയിന്റ് ഉയർന്നു. രൂപയുടെ മൂല്യവും താഴേക്ക് വീണുവെങ്കിലും നില പിന്നീട് മെച്ചപ്പെടുത്തി.
കച്ചവടത്തിന് ഏറെ പ്രാധാന്യമുള്ള ഗുജറാത്തിൽ, വ്യക്തികൾ ഓഹരി നിക്ഷേപത്തിന് പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഓഹരി വിപണിയിലും മാറ്റങ്ങൾ സൃഷ്ടിച്ചത്.