/indian-express-malayalam/media/media_files/2025/09/21/trump1212-2025-09-21-14-48-38.jpg)
ഫയൽ ഫൊട്ടോ
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ രഹസ്യാന്വേഷണ വിഭാഗം വധിച്ചു. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയായ മാർ-എ-ലാഗോയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെയാണ് യുഎസ് സീക്രട്ട് സർവീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
Also Read: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരനെ വധിച്ച് സൈന്യം; ഓപ്പറേഷൻ തുടരുന്നു
ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 01:30 ഓടെയാണ് സംഭവം. നോർത്ത് ഗേറ്റിനു സമീപമാണ് ആക്രമിയെ കണ്ടതെന്നും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സീക്രട്ട് സർവീസ് അറിയിച്ചു. 20 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
തോക്കും ഇന്ധന കാൻ പോലെ തോന്നിക്കുന്ന വസ്തുവും പിടിച്ചുകൊണ്ടാണ് വസതിയുടെ സുരക്ഷിതമായ പരിധിക്കുള്ളിലേക്ക് അക്രമി നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ചതെന്ന് സീക്രട്ട് സർവീസ് അറിയിച്ചു. സംഭവ സമയം, ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുവരും വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Read More: രാജ്യത്തെ 32 സർവകലാശാലകൾ വ്യാജം; പട്ടിക പുറത്തുവിട്ട് യുജിസി; കേരളത്തിൽ 1, ഡൽഹിയിൽ 12
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us