/indian-express-malayalam/media/media_files/uploads/2017/05/akshay-kumarmaoists-759.jpg)
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനും ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിനേയും കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മാവോവാവദികള്‍. മാര്‍ച്ചില്‍ സുഖ്മ ജില്ലയിലെ ഭെജ്ജിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയതിനെ മാവോവാദികള്‍ അപലപിച്ചു.
ജവാന്മാരുടെ കുടുംബത്തിന് 9 ല്കഷം രൂപ വീതം സഹായധനമായി നല്‍കുമെന്നാണ് അക്ഷയ് പ്രഖ്യാപിച്ചത്. 50,000 രൂപ വീതമായി ആകെ ആറ് ലക്ഷം രൂപ താനും നല്‍കുമെന്ന് സൈനയും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് പ്രശസ്തരോ, ഫിലിം താരങ്ങളോ, കായിക താരങ്ങളോ ജവാന്മാരെ സഹായിക്കാതെ പാവങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൊലീസ് ക്രൂരതയ്ക്കും എതിരെയാണ് നില്‍ക്കേണ്ടതെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നു.
ഗോരക്ഷയുടെ പേരില്‍ മുസ്ലിംങ്ങളും ദലിതരും നേരിടേണ്ടി വരുന്ന പീഡനങ്ങളേയും അപലപിച്ച ലഘുലേഖ മാര്‍ച്ചില്‍ തയ്യാറാക്കിയതായിരിക്കാം എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഏപ്രില്‍ മാസം മാവോയിസ്റ്റുകള്‍ നടത്തിയ രണ്ടാം ആക്രമണത്തിന് മുമ്പ് തയ്യാറാക്കിയതാവാം ഈ ലഘുലേഖയെന്നാണ് നിഗമനം. അന്നത്തെ ആക്രമണത്തില്‍ 25 പേരാണ് കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.