പുണെ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ദലിത് ചിന്തകന്‍ ഡോക്ടർ ആനന്ദ് തെല്‍തുംബഡെയെ കോടതി സ്വതന്ത്രനാക്കി. അറസ്റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കോടതി ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയത്. എല്‍ഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് തെൽതുംബഡെയെ അറസ്റ്റ് ചെയ്തത്.

പൂനെ സിറ്റി കോടതിയാണ് തെൽതുംബഡെയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇതേ കോടതി ഇന്നലെ തെൽതുംബഡെ സമർപ്പിച്ച മുന്‍കൂർ ജാമ്യാപേക്ഷ തളളിയിരുന്നു. എന്നാൽ ജനുവരി 14 ന് സുപ്രീം കോടതി നാലാഴ്ചത്തേക്ക് തെൽതുംബഡെയെ അറസ്റ്റ് ചെയ്യരുതെന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ഇപ്പോഴും ഇത് ലംഘിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് തെൽതുംബഡെയെ കോടതി വിട്ടയച്ചത്.

പൂനെ പൊലീസിന്റെ പ്രവർത്തി കോടതിയലക്ഷ്യമാണെന്ന് തെൽതുംബഡെയ്ക്ക് വേണ്ടി വാദിച്ച രോഹൻ നഹർ വാദിച്ചു. ഫെബ്രുവരി 11 വരെ തെൽതുംബഡെയെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്നും ഇത് നിലനിൽക്കെയാണ് തെൽതുംബഡെയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഗോവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറായ തെൽതുംബഡെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ തുംബഡെയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഭീ​മാ കൊ​രെ​ഗാ​വി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ന് പിന്നിൽ മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നും എ​ല്‍​ഗാ​ര്‍ പ​രി​ഷ​ത് പ്ര​ഭാ​ഷ​ണ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ആ​രോ​പി​ച്ച് അ​ഞ്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രെ പുണെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ലാ​പ​ത്തി​ന്‍റെ ത​ലേ​ദി​വ​സം പുണെയി​ലെ ശ​നി​വാ​ർ​വാ​ഡ​യി​ൽ ന​ട​ന്ന എ​ൽ​ഗ പ​രി​ഷ​ത് സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യ പ്ര​സം​ഗ​മാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ജനുവരി 14ന് സുപ്രീം കോടതി 4 ആഴ്ചത്തേക്ക് തെല്‍തുംബഡെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി തെല്‍തുംബഡെയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പുണെ കോടതി ഇന്നലെ തള്ളിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ