മുംബൈ: മലയാളി മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിളളി (65) ജാമ്യത്തിൽ പുറത്തിറങ്ങി. നാലു വർഷത്തിലേറെയായി പൂനെ യേർവാഡ ജയിലിലായിരുന്നു. കൊച്ചി ഇരുമ്പനം സ്വദേശിയാണ് മുരളി.

2015 മേയ് 8 ന് പൂനെയിലെ ടാലേഗൺ ദാബഡേ പ്രദേശത്ത് വച്ച് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയാണ് (എടിഎസ്) മുരളിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനൊപ്പം കൂട്ടാളിയായ ഇസ്മയിൽ ഹംസ (29)യും പിടിയിലായിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്

2015 ഒക്ടോബറിലാണ് എടിഎസ് കുറ്റപത്രം സമർപ്പിച്ചത്. 2016 സെപ്റ്റംബറിൽ മുരളി ജാമ്യത്തിനായി പൂനെയിലെ പ്രത്യേക കോടതിയെ സമീപിച്ചുവെങ്കിലും തളളി. പിന്നീടാണ് ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. 2019 ഫെബ്രുവരിയിൽ ബോംബൈ ഹൈക്കോടതി മുരളിക്ക് ജാമ്യം അനുവദിച്ചുവെങ്കിലും മഹാരാഷ്ട്ര സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചു. മേയിൽ സുപ്രീം കോടതി അപ്പീൽ തളളി. ഇതോടെയാണ് ജാമ്യ നടപടികൾ വൈകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook