ജെറുസലേം: ഇസ്രയേലിലെ മൗണ്ട് മെറോണില്‍ ജൂതരുടെ മതപരമായ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 ലധികം പേര്‍ക്ക് പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലില്‍ നടന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തിരുന്നു.
103 പേരെ ചികിത്സിക്കുന്നതായും 38 പേരുടെ നില അതീവഗുരുതരമാണെന്നും മേഗന്‍ ഡേവിഡ് ആദം ട്വീറ്റ് ചെയ്തു. ചടങ്ങിനായി ക്രമികരിച്ച പ്രത്യേകഭാഗം തകര്‍ന്ന് വീണാണ് അപകടം ഉണ്ടായതെന്നാണ് കരുതിയത്. എന്നാല്‍ തിക്കിലും തിരക്കിലും പെട്ടാണ് സംഭവം നടന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യക്തമായി.
Also Read: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകള്‍
കോവിഡ് വ്യാപനത്തിന് ശേഷം ഇസ്രയേലില്‍ നടന്ന ഏറ്റവും വലിയ ചടങ്ങാണിത്. എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റിയായിരുന്നു ചടങ്ങ് നടന്നത്. രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചതിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. മൗണ്ട് മെറോണില്‍