Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നു: ചൂണ്ടയെറിഞ്ഞ് യെഡ്യൂരപ്പ

മന്ത്രിസഭ രൂപീകരണത്തിന് ശേഷം സ്ഥാനം കിട്ടാത്ത എംഎല്‍എമാര്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് യെഡ്യൂരപ്പയുടെ പ്രസ്താവന

ബംഗലൂരു: അസംതൃപ്തരായ നിരവധി കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബിജെപി നേതാവ് ബിഎസ് യെഡ്യൂരപ്പ. മന്ത്രിസഭ രൂപീകരണത്തിന് ശേഷം സ്ഥാനം കിട്ടാത്ത എംഎല്‍എമാര്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് യെഡ്യൂരപ്പയുടെ പ്രസ്താവന. ‘അസംതൃപ്തരായ നിരവധി കോണ്‍ഗ്രസ്- എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നത്’, കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ യെഡ്യൂരപ്പ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസിലും ജെഡിഎസിലും മടുത്ത് ബിജെപിയില്‍ ചേരാനിരിക്കുന്ന എംഎല്‍എമാരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ഇപ്രകാരം എല്ലാ മണ്ഡലത്തിലും ബിജെപിയെ ശക്തിപ്പെടുത്തണം. എത്ര കാലം ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നത് മറ്റൊരു വിഷയമാണ്. 104 എംഎല്‍എമാരോടെ പാര്‍ട്ടിക്ക് നിയമസഭയില്‍ കരുത്തുണ്ട്. നല്ല ശക്തരായ പ്രതിപക്ഷമായി നമുക്ക് പ്രവര്‍ത്തിക്കാം’, യെഡ്യൂരപ്പ പറഞ്ഞു.

കോ​ൺ​ഗ്ര​സ് -െജ.​ഡി.​എ​സ് സ​ഖ്യ​ക​ക്ഷി മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത എം.​എ​ൽ.​എ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യിട്ടുണ്ട്. സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​യി​രു​ന്ന എം.​ബി. പാ​ട്ടീ​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ 20ഓളം എം.​എ​ൽ.​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​പ്പോ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രു​ടെ കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ച് അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രെ അ​ടു​ത്ത മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് മ​ന്ത്രി​മാ​രാ​ക്കാ​നു​മാ​ണ് കോ​ൺ​ഗ്ര​സി​​െൻറ തീ​രു​മാ​നം. എ​ന്നാ​ൽ, മ​ന്ത്രി​പ​ദ​വി ന​ൽ​കാ​തെ ഒ​ഴി​വാ​ക്കി​യ​തി​നു​ള്ള കാ​ര​ണം അ​റി​യ​ണ​മെ​ന്നാ​ണ് എം.​ബി. പാ​ട്ടീ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര ക​ർ​ണാ​ട​ക​ക്കു​വേ​ണ്ടി ര​ണ്ടാ​മ​ത് ഒ​രു ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ ആ​വ​ശ്യം. ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ കു​റ​ഞ്ഞ​തൊ​ന്നും സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഭാ​ഗം വെ​ച്ചു​ള്ള മ​ന്ത്രി​സ്ഥാ​നം വേ​ണ്ടെ​ന്നു​മാ​ണ് എം.​ബി. പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. താ​ൻ ഒ​റ്റ​ക്ക​ല്ലെ​ന്നും ത‍​​െൻറ​യൊ​പ്പം 20 എം.​എ​ൽ.​എ​മാ​രു​ണ്ടെ​ന്നും എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് ത​ന്നെ വ​ലി​ച്ചെ​റി​ഞ്ഞ​പോ​ലെ താ​ൻ പാ​ർ​ട്ടി​യെ വ​ലി​ച്ചെ​റി​യി​ല്ലെ​ന്നും എം.​ബി. പാ​ട്ടീ​ൽ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Many congress jds legislators eager to join us says bs yeddyurappa

Next Story
പത്താം ക്ലാസ് റാങ്ക് ജേതാവിന് യോഗി ആദിത്യനാഥ് നല്‍കിയ ചെക്ക് മടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com