ഹൈദരാബാദ്: ഇന്ത്യ കഴിഞ്ഞ ദിവസം ജിഎസ്എൽവി മാർക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ച് ലോകത്തിന് മുന്നിൽ തലയുയർത്തി നിന്നു. പറഞ്ഞിട്ടെന്താ കാര്യം, അതേ ദിവസം തന്നെയാണ് നാണം കെടുത്തുന്ന വാർത്തയും പുറത്ത് വരുന്നത്. സ്വപ്നത്തിൽ ശിവലിംഗം കണ്ടതിനെ തുടർന്ന് ആൾദൈവം ദേശീയ പാത തുരന്നിരിക്കുകയാണ്. തെലുങ്കാനയിൽനിന്നാണ് വാർത്ത. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലിയിലുള്ള പേമ്പാര്ത്തി ഗ്രാമത്തിലായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ലഖന്‍ മനോജ് എന്ന യുവാവ് സ്വപ്നത്തിൽ കണ്ട ശിവലിംഗത്തിനായി ദേശീയ പാത കുഴിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശവാസികളുടെ സഹായത്തോടെയാണ് മനോജ് ഹൈദരാബാദ് – വാറങ്കല്‍ പാതയില്‍ 20 അടി താഴ്ചയില്‍ കുഴിയെടുത്തത്. റോഡിനടിയില്‍ ശിവലിംഗമുണ്ടെന്ന് ശിവന് തന്റെ സ്വപ്നത്തില്‍ വന്ന് പറഞ്ഞെന്നാണ് മനോജിന്റെ അവകാശവാദം. ആ ശിവലിംഗം കുഴിച്ചെടുത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ശിവന് ആവശ്യപ്പെട്ടെന്നും മനോജ് പറഞ്ഞു. ജന്‍ഗോണ്‍ മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ മനോജിനെ സഹായിക്കാനെത്തി എന്നതാണ് അതിശയകരം.
TV9
ലക്ഷമണ് മനോജ് നിരന്തരം ഇതേ സ്വപ്നം കാണുകയും സ്വപ്നം കാണുമ്പോഴെല്ലാം ഇയാൾ ഇവിടെ എത്തുകയും ഉറഞ്ഞ് തുള്ളുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവലിംഗം ലഭിക്കുന്നതിന് റോഡ് കുഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെടുന്നെങ്കിലും ആരുടേയും പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ഇയാൾ എല്ലാ തിങ്കളാഴ്ച ദിവസവും റോഡിൽവന്നു പൂജ ചെയ്തുപോന്നു. ഒടുവിൽ ഗ്രാമവാസികളെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും ഇതോടെയാണ് കഴിഞ്ഞ ദിവസം റോഡ് കുഴിക്കാൻ തീരുമാനമായത്.
20 അടി കുഴിച്ചിട്ടും ശിവലിംഗം ലഭിച്ചില്ല. ഒടുവില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും മനോജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook