scorecardresearch
Latest News

യുവാവിനെ കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

Murder, Crime

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈദുലജബില്‍ യുവാവി കൊലപ്പെടുത്തി ശരീരാവശിഷ്ടങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

വിപിന്റെ സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് കഷണങ്ങളാക്കിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് പരാതി പൊലീസില്‍ നല്‍കിയിരുന്നു. പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തി വരികയായിരുന്നു.

ഇന്നലെ വൈകുന്നേരം അടഞ്ഞുകിടന്ന ബാദലിന്റെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തേക്കു വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ബാദല്‍ ഒളിവിലാണ്. ഇയാളായിരിക്കാം കൊലനടത്തിയതെന്നാണ് പൊലീസ് നിഗമനം. പൊലീസ് ബാദലിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mans dismembered body found inside fridge