പനാജി: രണ്ടു ദിവസത്തേക്ക് വേണ്ടി മാത്രം​ മുഖ്യമന്ത്രിയാകാനെത്തുന്ന മനോഹര്‍ പരീക്കറെ ഗോവയിലേക്ക്​ സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് ​നേതാവ് ​മനു അഭിഷേക് സിങ്‍വി. മന്ത്രിസഭാ രൂപീകരണത്തിനായി ഗോവയിൽ 48 മണിക്കൂറിനകം വിശ്വാസവോട്ടു നടത്തണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനെ ത​ഴഞ്ഞ്​ രണ്ടാം സ്ഥാനക്കാരായ ബി.ജെ.പിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹരജി നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി 48 മണിക്കൂറിനകം വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ പരീക്കറി​ന്റെ സത്യപ്രതിജ്ഞാ ചടങ്ങ്​ സ്​റ്റേ ചെയ്യണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തയാറായില്ല

അവധി ദിവസമായിട്ടും ക്ഷമയോടെ കോൺഗ്രസി​ന്റെ ഹരജി കേൾക്കാൻ കോടതി തയാറായതും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഗവർണറുടെ തീരുമാനത്തിൽ ഇടപെട്ട് തിരുത്തിയതും വലിയ കാര്യമാണെന്നും മനു സിങ്‌വി പറഞ്ഞു. ഇതിനിടെ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ