scorecardresearch

ആരോഗ്യനില മോശമായി, മനോഹർ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാൻക്രിയാസിലെ അർബുദ ബാധയ്ക്കുളള ചികിത്സയ്ക്കായി യുഎസ്സിൽ പോയ പരീക്കർ സെപ്റ്റംബർ ആറിനാണ് തിരിച്ചെത്തിയത്.

പാൻക്രിയാസിലെ അർബുദ ബാധയ്ക്കുളള ചികിത്സയ്ക്കായി യുഎസ്സിൽ പോയ പരീക്കർ സെപ്റ്റംബർ ആറിനാണ് തിരിച്ചെത്തിയത്.

author-image
WebDesk
New Update
'മനോഹര്‍ പരീക്കറിന്റെ ജീവന്‍ അപകടത്തിലാണ്'; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസിന്റെ കത്ത്

പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്നാണ് നോർത്ത് ഗോവയിലെ ഗ്രാമമായ കാൻഡോലിമിലെ സ്വകാര്യ ക്ലിനിക്കിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ ആണ് പരീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പറയാൻ തയ്യാറായില്ല.

Advertisment

പാൻക്രിയാസിലെ അർബുദ ബാധയ്ക്കുളള ചികിത്സയ്ക്കായി യുഎസ്സിൽ പോയ പരീക്കർ സെപ്റ്റംബർ ആറിനാണ് തിരിച്ചെത്തിയത്. അതിനുശേഷം പനജിയിലെ തന്റെ സ്വകാര്യ വസതിയിൽ വിശ്രമത്തിലായിരുന്നു. പൈറ ഗ്രാമത്തിലെ തന്റെ തറവാട്ടു വീട്ടിൽ വർഷങ്ങളായി നടക്കുന്ന വിനായക ചതുർത്ഥി ആഘോഷങ്ങളിലും അനാരോഗ്യം കാരണം അദ്ദേഹം പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ ആഴ്ചയിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ കാൻഡോലിമിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം വിദ്ഗ്‌ധ ചികിത്സയ്ക്കായി യഎസ്സിലേക്ക് പോയത്. അതിനുശേഷം രണ്ടു തവണ കൂടി പരീക്കർ ചികിത്സയ്ക്കായി യുഎസ്സിൽ പോയിരുന്നു.

Bjp Manohar Parrikar Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: