scorecardresearch

പരീക്കര്‍ക്ക് വിട ചൊല്ലി രാഷ്ട്രീയ നേതാക്കള്‍; ഗോവയുടെ പ്രിയപുത്രനെന്ന് രാഹുല്‍

ഇന്ത്യയിലേയും ഗോവയിലേയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്

ഇന്ത്യയിലേയും ഗോവയിലേയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്

author-image
WebDesk
New Update
പരീക്കര്‍ക്ക് വിട ചൊല്ലി രാഷ്ട്രീയ നേതാക്കള്‍; ഗോവയുടെ പ്രിയപുത്രനെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കള്‍. രോഗവസ്ഥയോട് ധീരമായി പോരാടിയ പരീക്കറുടെ മരണ വാര്‍ത്തയില്‍ താന്‍ അതീവ ദുഖിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Advertisment

പാര്‍ട്ടി അതിരുകള്‍ക്ക് അപ്പുറത്ത് താന്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്ത നേതാവാണ് പരീക്കറെന്നും ഗോവയുടെ പ്രിയ പുത്രനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പരീക്കരുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചു. ഒരിക്കല്‍ മാത്രമേ തനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചുള്ളുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രിയങ്ക പറഞ്ഞു.

Advertisment

പരീക്കറുടെ മരണ വാര്‍ത്തയില്‍ അതീവ ദുഖിതനാണെന്നും ഇന്ത്യയിലേയും ഗോവയിലേയും ജനങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കില്ലെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. പരീക്കറിന്റെ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രതികരിച്ചു.

ഗോവ സംസ്ഥാന ഭരണം നടത്താന്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മരണം. 63 വയസായിരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് അമേരിക്കയിലും ചികിത്സ തേടിയ അദ്ദേഹം ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

പരീക്കറിന്റെ ആരോഗ്യനില വഷളായതറിഞ്ഞ് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ വഴിയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്. വീടിന് ചുറ്റും കനത്ത സുരക്ഷാ വലയമാണ്. മോദി സര്‍ക്കാരില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തത്.

Manohar Parrikar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: