ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാന രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
Congratulations to @mlkhattar Ji and @Dchautala on taking oath as CM and Deputy CM of Haryana.
Best wishes to them as they work to fulfil the aspirations of the people of Haryana.
— Narendra Modi (@narendramodi) October 27, 2019
ഉപമുഖ്യമന്ത്രിയായി ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. നിരവധി പേരാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ സത്യദേവ് നാരായണയാണ് ഇരുവര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കാനായി കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ഖട്ടറിനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഖട്ടറിനെയും ചൗട്ടാലയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
Read Also: സംസ്ഥാനത്തിനേറ്റ കളങ്കം നീക്കണം; വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആനിരാജ
53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചത്.
Chandigarh: BJP’s Manohar Lal Khattar and JJP’s Dushyant Chautala arrive on the stage at the Raj Bhavan. BJP national working president JP Nadda is also with them. #HaryanaAssemblyPolls pic.twitter.com/MSN2P8zuGS
— ANI (@ANI) October 27, 2019
നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തു സീറ്റുകൾ നേടിയ ജെജെപിയുടെ തീരുമാനം സർക്കാർ രൂപീകരണത്തിൽ ഏറെ നിർണായകമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ജെജെപി മുമ്പോട്ട് വച്ച് മറ്റ് ആവശ്യങ്ങളും വ്യവസ്ഥകളും ബിജെപി അംഗീകരിക്കുകയായിരുന്നു.
Manohar Lal Khattar on Sunday took oath as Haryana Chief Minister for the second term after the recently concluded polls in the state.
Read @ANI Story | //t.co/XVtBeCAdOW pic.twitter.com/HU30O8VUVv— ANI Digital (@ani_digital) October 27, 2019
കോൺഗ്രസിനോടും ബിജെപിയോടും അയിത്തമില്ലെന്ന് ചൗട്ടാല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ബിജെപി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ രൂപികരിക്കാൻ പിന്തുണ അറിയിച്ചുള്ള തീരുമാനം ജെജെപി സ്വീകരിച്ചത്.
നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 സീറ്റുകളാണ്. 90 അംഗ നിയമസഭയിലേക്കാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മികച്ച വിജയം നേടി ഖട്ടര്‍ സര്‍ക്കാരിനു തുടരാന്‍ സാധിക്കുമെന്ന ബിജെപി വിലയിരുത്തലിനാണ് ഹരിയാനയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കിയത്. കോണ്‍ഗ്രസ് 31 സീറ്റും ജെജെപി 10 സീറ്റും നേടി. ബിജെപിയുടെ നേട്ടം 40 ലേക്ക് ചുരുങ്ങി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook