ന്യൂഡൽഹി: നോട്ട് നിരോധനം അടക്കമുളള കേന്ദ്ര പരിഷ്കാരങ്ങള്‍ ജനദ്രോഹപരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ട് നിരോധനവും തൊഴിലില്ലായ്മയും രാജ്യത്തെ തളര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മൻമോഹൻ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
‘മോദി മുന്നോട്ട് വച്ച തൊഴില്‍ കണക്കില്‍ ജനങ്ങള്‍ തൃപ്തരല്ല. നമ്മുടെ ചെറുപ്പക്കാർ നിരാശയോടെ മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി തൊഴിൽ അസരങ്ങളുടെ വളർച്ച താഴേക്കാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായി ന്യായീകരിക്കാൻ ഉണ്ടാക്കുന്ന കണക്കുകളിലും അക്കങ്ങളിലും ആളുകൾ തൃപ്തരല്ല’, മന്മോഹന് പറഞ്ഞു.
2016ലെ നോട്ട് നിരോധനത്തേയും മന്മോഹന് നിശിതമായി വിമര്‍ശിച്ചു. ‘കള്ളപ്പണമായി വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ തിരികെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഒന്നും ചെയ്യാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലെയുളള പദ്ധതി എന്നിവയും തെറ്റായി നടപ്പിലാക്കിയ ജിഎസ്ടിയും വ്യവസായ മേഖലയില്‍ വളര്‍ച്ച ഉണ്ടാക്കാന്‍ സഹായിച്ചിട്ടില്ല. ഒരു മുന്നൊരുക്കവും ഇല്ലാതെ നടപ്പിലാക്കിയ ജിഎസ്ടിയും നോട്ട് നിരോധനവും വ്യാപാരമേഖലയെ തളര്‍ത്തി’, മന്മോഹന് സിങ് പറഞ്ഞു.
സ്ത്രീകളും ദലിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്ത് അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ ശരിയായി അഭിസംബോധന ചെയ്യാൻ മോദി സർക്കാർ പരാജയപ്പെട്ടെന്നും മൻമോഹൻ സിങ് പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook