/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ന്യൂ​ഡ​ൽ​ഹി: നോട്ട് നിരോധനം അടക്കമുളള കേന്ദ്ര പരിഷ്കാരങ്ങള്‍ ജനദ്രോഹപരമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനവും തൊഴിലില്ലായ്മയും രാജ്യത്തെ തളര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ലി​ന്‍റെ പു​സ്ത​ക​ പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
'മോദി മുന്നോട്ട് വച്ച തൊഴില്‍ കണക്കില്‍ ജനങ്ങള്‍ തൃപ്തരല്ല. ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ നി​രാ​ശ​യോ​ടെ മോ​ദി വാഗ്‌ദാ​നം ചെ​യ്ത ര​ണ്ടു കോ​ടി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി തൊ​ഴി​ൽ അ​സ​ര​ങ്ങ​ളു​ടെ വ​ള​ർ​ച്ച താ​ഴേ​ക്കാ​ണ്. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി ന്യാ​യീ​ക​രി​ക്കാ​ൻ ഉ​ണ്ടാ​ക്കു​ന്ന ക​ണ​ക്കു​ക​ളി​ലും അ​ക്ക​ങ്ങ​ളി​ലും ആ​ളു​ക​ൾ​ തൃപ്തരല്ല', മന്‍മോഹന്‍ പറഞ്ഞു.
2016ലെ നോട്ട് നിരോധനത്തേയും മന്‍മോഹന്‍ നിശിതമായി വിമര്‍ശിച്ചു. 'കള്ളപ്പണമായി വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ തിരികെ എത്തിക്കുമെന്ന് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഒന്നും ചെയ്യാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലെയുളള പദ്ധതി എന്നിവയും തെറ്റായി നടപ്പിലാക്കിയ ജിഎസ്ടിയും വ്യവസായ മേഖലയില്‍ വളര്‍ച്ച ഉണ്ടാക്കാന്‍ സഹായിച്ചിട്ടില്ല. ഒരു മുന്നൊരുക്കവും ഇല്ലാതെ നടപ്പിലാക്കിയ ജിഎസ്ടിയും നോട്ട് നിരോധനവും വ്യാപാരമേഖലയെ തളര്‍ത്തി', മന്‍മോഹന്‍ സിങ് പറഞ്ഞു.
സ്ത്രീ​ക​ളും ദ​ലിതു​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും രാ​ജ്യ​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ ശ​രി​യാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും മ​ൻ​മോ​ഹ​ൻ സിങ് പ​റ​ഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us