scorecardresearch

സൈന്യത്തില്‍ വിഭാഗീയത ഇല്ലാതിരിക്കുക എന്നത് അതിപ്രധാന്യമുള്ള കാര്യം : മന്‍മോഹന്‍ സിങ്

ഡല്‍ഹിയില്‍ നടന്ന രണ്ടാമത് എബി ബര്‍ദന്‍ സ്മാരക ലെക്ച്ചറില്‍ 'പ്രതിരോധം, മതേതരത്വം, ഭരണഘടന' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

ഡല്‍ഹിയില്‍ നടന്ന രണ്ടാമത് എബി ബര്‍ദന്‍ സ്മാരക ലെക്ച്ചറില്‍ 'പ്രതിരോധം, മതേതരത്വം, ഭരണഘടന' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

author-image
WebDesk
New Update
മുഖ്യാതിഥിയായല്ല, സാധാരണക്കാരനായി; മന്‍മോഹന്‍ സിങ് സന്ദര്‍ശനം സ്ഥിരീകരിച്ചെന്ന് പാക് വിദേശകാര്യമന്ത്രി

Former Prime Minister Manmohan SIngh pays addresses to the audience and pays homage to former Lok Sabha Speaker Somnath Chatterjee at a memorial service in the capital New Delhi on tuesday. Somnath Chatterjee died earlier this month. Express Photo by Tashi Tobgyal New Delhi 280818

ന്യൂഡല്‍ഹി : സൈന്യത്തില്‍ വിഭാഗീയത ഇല്ലാതിരിക്കുക എന്നത് അതിപ്രാധാന്യമുള്ള കാര്യമാണ് എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. റാഫേല്‍ ഇടപാടിനെ ചൊല്ലി കൊഴുക്കുന്ന വിവാദങ്ങളില്‍ പിന്നോട്ടടിച്ച ശേഷം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് നരേന്ദ്ര മോദിയും അമിത് ഷായും വന്ന അതെ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന.

Advertisment

രാജ്യത്തിന്റെ സൈന്യം 'മതേതരം' ആണെന്നും അതങ്ങനെ നിലനിര്‍ത്തുക എന്നത് അതിപ്രാധാന്യമുള്ള കാര്യമാണ് എന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന രണ്ടാമത് എബി ബര്‍ദന്‍ സ്മാരക ലെക്ച്ചറില്‍ 'പ്രതിരോധം, മതേതരത്വം, ഭരണഘടന' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി.

പൊതുതിരഞ്ഞെടുപ്പും ആറ് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകളും മുന്‍പിലിരിക്കെ മതവും മതത്തെ ചൊല്ലിയുള്ള മുന്‍വിധികളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുത് എന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രദ്ധിക്കേണ്ടതുണ്ട് എന്നും മുന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് ആക്രമിച്ചത്. " 125 വയസ്സുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നുമാല്ലാതായിരിക്കുന്നു. കോണ്‍ഗ്രസില്‍ ഒന്നും തന്നെ ബാക്കിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനെ കാണണമെങ്കില്‍ മൈക്രോസ്കോപ് ഉപയോഗിക്കണം," എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

Advertisment

തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയത്തില്‍ പ്രതിപക്ഷങ്ങളുടെ വിശാല ഐക്യം (മഹാ- ഗത്ബന്ധന്‍) ആരംഭിച്ചിട്ടുണ്ട് എന്നും നരേന്ദ്ര മോദി പറഞ്ഞു.

Indian National Congress Bjp Indian Army Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: