ന്യൂ​ഡ​ൽ​ഹി: നോട്ട് നിരോധനം നടപ്പിലാക്കി ഒരു വർഷം തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടു നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി തനിക്ക് പറ്റിയ  അബദ്ധം അംഗീകരിക്കാൻ  തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും കോട്ടം വരുത്തി. ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയാണെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.

“പുറത്തുവന്ന സാമ്പത്തിക സൂചികകൾ നൽകിയതിനേക്കാൾ കനത്ത ആഘാതമാണ് വ്യാവസായിക-വാണിജ്യ രംഗങ്ങളിൽ ഉണ്ടായത്. സ​മ്പ​ദ്‌വ്യ​വ​സ്ഥ പു​ന​ർ​നി​ർ​മി​ക്കാൻ സമവായത്തിലൂടെ പുതിയ നയം രൂപീകരിക്കണം. എല്ലാ ഭാഗത്തുനിന്നും പിന്തുണ തേടണമെന്നും” മൻമോഹൻ സിങ് പറഞ്ഞു.

ബ്ലൂം​ബെ​ർ​ഗ്ക്വി​ന്‍റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ൻ​മോ​ഹ​ൻ സിങ് ത​ന്‍റെ പിൻഗാ​മി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ