/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പിലാക്കി ഒരു വർഷം തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. നോട്ടു നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി തനിക്ക് പറ്റിയ അബദ്ധം അംഗീകരിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും കോട്ടം വരുത്തി. ഈ നടപടി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയാണെന്നും മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി.
"പുറത്തുവന്ന സാമ്പത്തിക സൂചികകൾ നൽകിയതിനേക്കാൾ കനത്ത ആഘാതമാണ് വ്യാവസായിക-വാണിജ്യ രംഗങ്ങളിൽ ഉണ്ടായത്. സമ്പദ്വ്യവസ്ഥ പുനർനിർമിക്കാൻ സമവായത്തിലൂടെ പുതിയ നയം രൂപീകരിക്കണം. എല്ലാ ഭാഗത്തുനിന്നും പിന്തുണ തേടണമെന്നും'' മൻമോഹൻ സിങ് പറഞ്ഞു.
ബ്ലൂംബെർഗ്ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് മൻമോഹൻ സിങ് തന്റെ പിൻഗാമിക്കെതിരെ ആഞ്ഞടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.