scorecardresearch

തലക്കെട്ട് സൃഷ്ടിക്കൽ അവസാനിപ്പിക്കുക; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ

നിലവിലെ സാഹചര്യം മറികടക്കാൻ അഞ്ച് വഴികളാണ് മൻമോഹൻ സിങ് മുന്നോട്ടുവച്ചത്

നിലവിലെ സാഹചര്യം മറികടക്കാൻ അഞ്ച് വഴികളാണ് മൻമോഹൻ സിങ് മുന്നോട്ടുവച്ചത്

author-image
WebDesk
New Update
തലക്കെട്ട് സൃഷ്ടിക്കൽ അവസാനിപ്പിക്കുക; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങ്ങിന്റെ നിർദേശങ്ങൾ

ന്യൂഡൽഹി: നോട്ട് നിരോധനവും ജിഎസ്‌ടി നടപ്പിലാക്കയതിലെ പാളിച്ചകളുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ആവർത്തിച്ച് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. തലക്കെട്ട് സൃഷ്ടിക്കുന്ന പതിവ് ഒഴിവാക്കി ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറകണമെന്ന് മൻമോഹൻ സിങ് പറഞ്ഞു.

Advertisment

തലക്കെട്ട് സൃഷ്ടിക്കുന്ന പതിവിൽ നിന്ന് മോദി സർക്കാർ പുറത്തുകടക്കണം. അതിനുവേണ്ടി മാത്രം ഒരുപാട് സമയം നഷ്ടപ്പെടുത്തി. കുറേ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു പകരം സാമ്പത്തിക രംഗത്ത് ഏതെങ്കിലുമൊക്കെ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയാണ് വേണ്ടതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മൻമോഹൻ സിങ് പറഞ്ഞു.

Read Also: കൊച്ചി മേയർ സൗമിനി ജെയ്‌നിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

നിലവിലെ സാഹചര്യം മറികടക്കാൻ അഞ്ച് വഴികളാണ് മൻമോഹൻ സിങ് മുന്നോട്ടുവച്ചത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന സത്യം കേന്ദ്ര സർക്കാർ ആദ്യം അംഗീകരിക്കുകയാണ് വേണ്ടതെന്ന് മൻമോഹൻ സിങ് പറഞ്ഞു. അറിവുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറകണം. ഇപ്പോൾ നേരിടുന്ന മനുഷ്യ നിർമ്മിത പ്രതിസന്ധിയാണ്. നോട്ട് നിരോധനവും അശാസ്ത്രീയമായി ജിഎസ്‌ടി നടപ്പിലാക്കിയതുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും മൻമോഹൻ സിങ് പറഞ്ഞു.

Advertisment

Read Also: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനവും ജിഎസ്‌ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍: മന്‍മോഹന്‍ സിങ്

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൻമോഹൻ സിങ് മുന്നോട്ടുവച്ച് അഞ്ച് പ്രധാന നിർദേശങ്ങൾ ഇതെല്ലാമാണ്:

1. ജിഎസ്‌ടി സ്ലാബുകൾ പുനഃക്രമീകരിക്കുക. വരുമാന നഷ്ടമുണ്ടാകുമെങ്കിലും ജിഎസ്‌ടി നിരക്ക് കുറയ്ക്കുകയാണ് ഇപ്പോൾ വേണ്ടത്.

2. കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രധാന്യം നൽകുക. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ നിന്ന് കേന്ദ്ര സർക്കാരിന് നിർദേശങ്ങൾ എടുക്കാം.

3. പണലഭ്യത കുറയുന്നുവെന്ന യാഥാർഥ്യം മനസിലാക്കുക. പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല മറ്റു ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.

4. വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടെക്‌സ്റ്റൈല്‍, വാഹനം, ഇലക്‌ട്രോണിക്‌സ്, നിര്‍മാണ മേഖല തുടങ്ങിയവ പുനരുജ്ജീവിപ്പിക്കുക. ഈ മേഖലകളിൽ കൂടുതൽ വായ്പ ലഭ്യമാക്കണം.

5. യുഎസും ചൈനയും തമ്മില്‍ വ്യാപാര യുദ്ധം നടക്കുന്നതിനാല്‍ പുതിയ വിപണികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

Narendra Modi Manmohan Singh Economics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: