ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ഡിസ്ചാർജ് ചെയ്തു. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ ഇന്നലെ അറിയിച്ചിരുന്നു.
ഹൃദ്രോഗ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു സിങ്. ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ ഐസിയുവിൽനിന്നും വാർഡിലേക്ക് മാറ്റി. മൻമോഹൻ സിങ്ങിന് കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നുമാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ അംഗമാണ് 97 കാരനായ മൻമോഹൻ സിങ്. 2004 മുതൽ 14 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 2009 ൽ എയിംസിൽ കൊറോണറി ബൈപാസ് സർജറിക്ക് സിങ് വിധേയനായിരുന്നു.
Read in English: Former PM Manmohan Singh discharged from AIIMS